തുവ്വൽ പൊഴിക്കുക. At least കൂവതിരിക്കുക
പ്രിയ സുഹൃത്ത് PT രണ്ടത്താണി എപ്പഴും ഓർമിപ്പിക്കുന്ന ഒരു കവിതാ ശകലമുണ്ട്.
"ഇവിടെയുണ്ടു ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.
ഇവിടെ ഉണ്ടായിരുന്നു
ഞാനെന്നറിയിക്കാൻ
ഒരു ചെറു തുവ്വൽ
പൊഴിച്ചിടേണം"
നമ്മളീ ഭൂതലം വിട്ടു പിരിഞ്ഞാലും നമ്മളെ പറ്റിയുള്ള നല്ല ഓർമ്മകൾ ഇവിടെ നിൽനിൽക്കുക എന്നത് നമ്മുടെ ദൗത്യം വിജയമായിരുന്നെവെന്നതിന്റെ തെളിവുകളാണ്. അതിന് കോടികൾ ധാനം ചെയ്യുകയോ ആയിരങ്ങളെ സഹായിക്കുകയോ ചെയ്യണമെന്നില്ല. ജീവിക്കുന്ന സമയമത്രയും എല്ലാ ജീവികളോടും കരുണ കാണിച്ചാൽ മാത്രം മതി. വേദനിക്കുന്നവർക്ക് ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാൻ മറക്കാതിരിക്കുക. ഇന്നലെ ഫിറോസ് കുന്നംപറമ്പിൽ എന്നൊരു ID കാണാനിടയായി. സ്വന്തം ജീവിത തിരക്കുകൾക്കിടയിലും സ്വന്തനത്തിന്റെ തൂവ്വാലുകൾ വിതറുന്ന ഒരു മനുഷ്യൻ. മുഖപുസ്തകത്തിലെ ഇടപെടലുകൾ പോലും സാർത്ഥകമാക്കുന്ന ഒരുപാട് പേർ.
നന്മയുടെ മാർഗങ്ങൾ ഒരുപാടുണ്ടെങ്കിലുംകൂവിക്കൊണ്ട് സാന്നിധ്യമറിയിക്കാനാണ് പലർക്കും താല്പര്യം. വിവാദമാകുമെന്നു അറിഞ്ഞു കൊണ്ടുതന്നെ സ്വന്തത്തിനോ മറ്റുള്ളവർക്കോ ഉപകരമില്ലാത്ത ലൈവ് വിടുന്നവർ, വിവാദ വാർത്തകൾ തങ്ങളുടെ എതിർപക്ഷത്തുള്ള മത-രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ആരോപണങ്ങൾ, ഷെയർ ചെയ്ത മാനസിക സംതൃപ്തി നേടുന്നവർ. ഇക്കരയിലെ നന്മ പറയുന്നതിനേക്കാൾ അക്കരയിലെ കുറവുകൾ വിളിച്ചു കൂവുന്നവർ. മറ്റുള്ളവരുടെ പ്രയാസങ്ങളും ദുരന്തങ്ങളും പുറമെ 😢 സിമ്പൽ വെച്ച് ഉള്ളിൽ; ഉള്ളിന്റെ ഉള്ളിൽ ഒരു സാഡിസ്‌റ്റ സംതൃപ്തിയോടെ നാടൊട്ടുക്കും ഷെയർ ചെയ്യുന്നവർ. അങ്ങനെ അങ്ങനെ......
ഞാനും നിങ്ങളുമൊക്കെ ഈ കൂവൽ രോഗത്തിന് അടിമയാണെങ്കിൽ വിചിന്തനം അനിവാര്യം തന്നെ.
If you can not be positive, then at least be quiet.
Comments
Post a Comment