ഒരു സന്ദേഹിയുടെ യാത്രകൾ 2
ഒരുത്തൻ രണ്ടു ദിവസം മുൻപ് ശംവീലിന്റെ ദാദ ഹയാത്തിന്റെ ഒരു യാത്ര വിവരണം പേർസണൽ സെൻറ് ചെയ്തു. എന്നിട്ട് പോകല്ലേ എന്ന്..
ഞാൻ പറഞ്ഞു "ഉടനെ പറ്റില്ല, കുറച്ചു ദൂരെയാണ്. തല്ക്കാലം 900 കണ്ടി വേണമെങ്കിൽ പോകാം'
900 കണ്ടെയെങ്കിൽ 900 കണ്ടി ഉറപ്പിച്ചു അതിയാൻ...
ഞാനാണെങ്കിൽ ഞായർ പരിപാടി ഒക്കെ മാറ്റി വെച്ച് വീട്ടിലെ ചിലവ് പോലും മുടക്കി കാത്തിരുന്നു....
പതിവുപോലെ ശനിയാഴ്ച രാത്രി വിളിച്ചു എന്തോ ഒരു കാരണവും പറഞ്ഞു അവൻ നൈസായി വലിഞ്ഞു. എന്റെ കയ്യിൽ നല്ല വണ്ടി ഒന്നുമില്ല. അവന്റെ കയ്യിൽ വണ്ടി ഉള്ളത് കൊണ്ട് വേറെ വണ്ടിയെ കുറിച്ച് ആലോചിച്ചിട്ടുമില്ല. ഏതായാലും പോകാൻ തീരുമാനിച്ചതല്ലേ ഒരു സോളോ അടിക്കാമെന്ന ഞാനുറപ്പിച്ചു. ചാവനായ CT 100 എടുത്തു പുലർച്ചെ വിട്ടു 900 കണ്ടിക്ക് (CT 100 പുലിയാണെന്ന പിന്നെയാണ് മാനസ്സിലായത്)
ചെറിയ കോടയും മോശമല്ലാത്ത തണുപ്പുമൊക്കെ ആസ്വദിച്ച് പയ്യെ പയ്യെ ചുരം കയറി ചൂണ്ടൽ - മേപ്പാടി വഴി കള്ളാടിയിലേക്ക്. സൈലെന്സറിന് തുളഹ ഉള്ളതിനാൽ പോകുന്ന വഴിയിൽ നിന്നൊക്കെ ആളുകൾ എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. മേപ്പാടിയിൽ നിന്നും കള്ളാടിയിലേക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത് പണിയായി. ഉരുൾപൊട്ടലിൽ റോഡൊലിച്ചു പോയ വഴിയിലാണ് ഗൂഗിളണ്ണൻ എളുപ്പ വഴിയാണെന്ന് പറഞ്ഞു എത്തിച്ചത്. അപ്പോഴേക്ക് സിഗ്നലും പോയി. പിന്നെ ഞാൻ സ്വന്തം ഗവേഷണം നടത്തി ഒരു വഴിക്ക് എന്റെ 'ബുള്ളെറ്റ്' ( ഒച്ചയുടെ കാര്യത്തിൽ അതുക്കും മേലെ) തിരിച്ചു. ഭാഗ്യത്തിന് ആ വഴിയും തെറ്റായിരുന്നു. പക്ഷെ ഒരു കാരുണ്യവാനായ ഒരു ഇക്കായുടെ മുൻപിലാണ് ചെന്നെത്തിയത്. മൂപ്പര് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കൃത്യമായ വഴി പറഞ്ഞു തന്നു. തൊട്ടു താഴെയുള്ള മൂപ്പരുടെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി ചായയും തന്നു.
ഇത്തവണ വഴി തെറ്റാതെ കള്ളാടിയിൽ എത്തി. വലതു തിരിഞ്ഞു നേരെ 900 കണ്ടി എസ്റ്റേറ്റിലേക്ക്. ഓഫ് റോഡന്ന് വെച്ചാൽ പക്കാ ഓഫ് റോഡ്. നമ്മൾ ഈ TV യിൽ ഒക്കെ കാണുന്ന പോലെ. ഓഫ് റോഡ് തുടങ്ങുന്നിടത്ത കുറെ ഇന്നോവയും ഒറിജിനൽ ബുള്ളെറ്റുമൊക്കെ സൈഡാക്കി വെച്ചിട്ടുണ്ട്. ഇവിടുന്നാണ് എനിക്കെന്റെ CT 100 ചവാൻ കിടക്കുന്ന പൂച്ചയല്ല ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന മനസിലയത്. ഒരാവേശത്തിൽ കയറ്റി നോക്കിയതാണ് . CT കുതിച്ചപ്പോൾ പിന്നെ മുഴുവനും റൈഡ് ചെയ്തു. ഒരു 3 കിലോമീറ്റർ അപ്പുറം ഓഫ് റോഡും തകർന്ന് കിടക്കുന്നു. പിന്നെ അങ്ങോട്ട് എസ്റ്റേറ്റിലേക്ക് 2 കിലോമീറ്റർ നടക്കണം. ചീവീടുകളും മറ്റെന്തോ ഒരു ജന്തുവും കൂടി കടിന്റെ സംഗീതം ഭംഗിയായി കൈകാര്യം ചെയ്യുന്നത് കേൾക്കാം.വലത് വശത്ത് കൂടി കാട്ടരുവി. ഇടയ്ക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങൾ. പലതരം പൂക്കൾ പൂത്തു നിൽക്കുന്നു. ഒച്ചുകളും വണ്ടുകളുമെല്ലാം ഭീമാകാരം. ഒരു കാടിന്റെ രസം മുഴുവൻ 900 കണ്ടിയിൽ ഉണ്ട്. മൃഗങ്ങൾ മാത്രം ഇല്ല എന്ന് തോനുന്നു.
എസ്റ്റേറ്റ് കണ്ടു തിരിച്ചു പോന്നു. പോരുമ്പോൾ ഞാൻ ആലോചിച്ചത് നൈസായി മുങ്ങിയ ചങ്ങാതിയെ കുറിച്ചാണ്. അവന്റെ നഷ്ടം. അവന്റെ വണ്ടിയുമായി വന്നിരുന്നതെങ്കിൽ ഇക്കളി ഒന്നും നടക്കത്തുമില്ലയിരുന്നു. എല്ലാം നല്ലതിന്.
ഒഫ് റോഡ് കയറുന്ന സുഖമുണ്ടാവില്ല ഇറക്കുമ്പോൾ എന്നെനിക്ക് വൈകാതെ മനസ്സിലായി. 1 st ഗിയറിലിട്ട ദിക്റും ചെല്ലി ഒരു പിടുത്തം പിടിച്ചു. സേഫ് ആയി താഴെ ലൻഡും ചെയ്തു. തിരിച്ചു വരുമ്പോൾ മാങ്കവ് നിന്നും പൾസറിൽ വന്ന രണ്ടു ചങ്ങാതിമാരെ ഒപ്പം കിട്ടി. വല്ലാതെ മിണ്ടാനും പറയാനും നിന്നില്ലെങ്കിലും ഞങ്ങൾ ഒന്നിച്ച് ഓഫ് റോഡ് ഇറങ്ങി നേരെ അരണമല വെച്ച് പിടിച്ചു...
കള്ളാടി- അരണമല റോഡ് നേരെ അരണമല എന്നാ ആദിവാസി കോളനിയിലേക്കാണ് എത്തുന്നത്. ഞങ്ങൾക്കിതു വല്ലതും അറിയുമോ. ഞങ്ങൾ കേട്ടത് അരണമല എന്ന മലയെ പറ്റി മാത്രമാണ്. കോളനി റോഡിൽ കുറച്ചു ദൂരം 900 കണ്ടിക്ക് സമാനമായ റോഡ് ആണെങ്കിലും കുറെയേറെ ദൂരം നല്ല റോഡ് ആണ്. അരണമല എന്ന് വിളിക്കപ്പെടുന്ന മലയും കടന്ന് അതിലേറെ അറിയപ്പെട്ട അരണമല ആദിവാസി കോളനിയിൽ എത്തിച്ചർന്നത് ഞങ്ങളറിഞ്ഞില്ല. റോഡ് അവസാനിച്ചിടത്ത് നിന്ന് തിരിച്ചിറങ്ങുമ്പോൾ ഒരു ആദിവാസി ഞങ്ങളെ ബ്ലോക്കിട്ടു. 'സാർ വിളിക്കുന്നുണ്ടെന്നു പറഞ്ഞു'
"ഏത് സാർ?.
'ഓഫീസർ', ഫോറസ്റ്റ് ഓഫീസർ '
അങ്ങനെ ഓഫിസറെ കാണാൻ വണ്ടി നിർത്തി ചെറിയൊരു തോട് കടന്ന് ഞങ്ങൾ ഒരു അംഗണവാടിയുടെ മുറ്റത്തെത്തി. അവിടെ എന്തൊ ആദിവാസി ക്ഷേമ പരിപാടി നടക്കുകയാണ്. യൂണിഫോം ഒന്നുമില്ലാത്ത ഒന്ന് രണ്ട ഉദ്യോഗസ്ഥർ ഞങ്ങളോട് അവിടെ വന്നതിന്റെ കാരണം മാന്യമായി തിരക്കി. മല കാണാൻ വന്നതാണെന്ന് വളരെ നിഷ്കളങ്കമായി ഞങ്ങൾ മറുപടിയും പറഞ്ഞു.. പിന്നെ അല്ലറ ചില്ലറ ചോദ്യവും പറച്ചിലുമൊക്കെ ഉണ്ടായെങ്കിലും അഡ്രസ് എഴുതി കൊടുത്തിട്ട് പൊക്കോളാൻ പറഞ്ഞു. ഞങ്ങളിങ്ങ പോരുകയും ചെയ്തു. വഴിയിൽ എവിടെയും പ്രവേശനം നിഷേധിച്ച ബോർഡുകൾ ഒന്നും കാണാത്തതിനാൽ എനിക്ക് തെല്ലും ഭയം തോന്നിയിരുന്നില്ല. പറയാൻ കാരണമുണ്ടല്ലോ 😊. എന്നെ അത്ഭുതപ്പെടുത്തിയത് അതുവരെ മിണ്ടാതെ നടന്നിരുന്ന അവർ രണ്ടാളും ഫോറെസ്റ്റ് ഉദ്യോഗസ്ഥരോട് ടപെ ടപെ ന്ന് മറുപടി കൊടുത്തതാണ്. അവിടുന്ന് തിരിച്ചു വരുമ്പോൾ ഒറിജിനൽ അരണമലയും കണ്ട് താഴെ കള്ളാടിയിൽ തന്നെയെത്തി. അവിടുന്ന് ഞങ്ങൾ പിരിഞ്ഞു. അവര് നേരെ കോഴിക്കോട് പിടിച്ചു .ഞാൻ അവിടെ ചൂരൽ മല വെള്ളച്ചാട്ടത്തിനാടുത്ത പോയി ഒരു കുളിയൊക്കെ നടത്തി ഫ്രഷായി തിരിച്ചു പോന്നു. തിരിച്ചു വരുമ്പോൾ ഒരു കൗതകമുണ്ടായി. മേപ്പാടി ടൗണിനാടുത്ത വെച്ച് നല്ല മഴ പെയ്തു. മഴ ചോർന്നപ്പോൾ ബൈക്കെടുത്ത നേരെ തൊട്ട് മുൻപിലെ വളവ് കഴിഞ്ഞു തഴേക്ക് ഇറങ്ങിയപ്പോൾ അവിടെ മഴ തീരെ പെയ്തിട്ടില്ല. നേരത്തെ മഴ പെയ്ത സ്ഥലത്തേക്ക് കഷ്ടിച്ചു ഒരു 500 മീറ്റർ ദൂരം മാത്രമേ ഉള്ളു. 10 മിനിറ്റോളം മഴ കാരണം ഞാൻ കട വരാന്തയിൽ കയറി നിന്നിട്ടുണ്ട് !!..
വൈകുന്നേരം തന്നെ സോളോ അവസാനിപ്പിച്ച വീട് പിടിച്ചു...
ഇന്നത്തെ യാത്ര പഠിപ്പിച്ച പാഠങ്ങൾ
1- എന്റെ CT 100 നല്ല ബൈക്ക് ആണ്.
2- സോളോ യാത്രകളാണ് പ്രകൃതിയെ അറിയാൻ നല്ലത്.
3- ഓഫ് റോഡ് കയറുന്നതിന്റെ ഇരട്ടി അധ്വാനമാണ് ഇറങ്ങാൻ.
4- എല്ലാ തിരക്കുകളും ഒഴിഞ്ഞിട്ട് യാത്ര വരാൻ തയ്യാറുള്ളവരെ മേലിൽ യാത്രകൾക്ക് ക്ഷണിക്കരുത്.
5- ആദിവാസികളുടെ ഫോട്ടോ എടുക്കരുത്
Comments
Post a Comment